എറണാകുളം പെരുമ്പാവൂര്‍: മുടിക്കലില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തെറിച്ച് വീണ് സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ - പെരുമ്പാവൂര്‍ റൂട്ടിലെ പെരിയാര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ഒക്കല്‍ ശ്രീ നാരായണ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫര്‍ഹ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. മഞ്ഞപ്പെട്ടിയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനി ബസില്‍ കയറിയത്. മുടിക്കല്‍, പെരിയാര്‍ ജംഗ്ഷനില്‍ വച്ച് ബസിന്‍റെ മുന്‍വശത്തെ വാതില്‍ തുറന്നു പോയതോടെ പെണ്‍കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
/