തിരുവനന്തപുരം കാട്ടായിക്കോണത്ത് കാറുകള്‍ കൂട്ടിയിടിച്ച് കുഞ്ഞ് ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്ക്.
പരുക്കറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വെളുപ്പിന് മൂന്നര മണിയോടുകൂടിയാണ് അപകടം നടന്നത്.വിമാനത്താവളത്തില്‍ നിന്നും വെഞ്ഞാറമൂട്ടിലേക്ക് പോയ സ്വിഫ്റ്റ് കാറും പോത്തന്‍കോട് നിന്നും കഴക്കൂട്ടത്തേക്ക് വന്ന ഇന്നോ കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാര്‍ വലതുവശത്തേക്ക് കയറി ഇന്നോവ കാറില്‍ ഇടിക്കുകയായിരുന്നു. സ്വിഫ്റ്റ് കാറിന്‍റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം