മലപ്പുറം . തിരൂർ തലക്കടത്തൂരിലാണ് നടിനെ കണ്ണീരണിയിച്ച കുരുന്നിൻ്റെ മരണം . ഉപ്പൂട്ടുങ്ങല്‍ തെണ്ടത്ത് അഷ്‌റഫിന്റെയും സീനത്തിന്റേയും മകന്‍ മുഹമ്മദ് സയ്യാന്‍ ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തായിരുന്നു അപകടം.
കൂട്ടുകാരോടൊപ്പം ഗെയിറ്റില്‍ കയറി കളിക്കുകയായിരുന്നു സയ്യാൻ. ഇതിനിടെ മറിഞ്ഞ ഗെയിറ്റനടിയിൽ സെയ്യാന്‍ അകപെടുകയുമായിരുന്നു.തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു . അരീക്കാട് എ.എം.യു.പി സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥിയാണ് സയ്യാൻ. വിദേശത്തായിരുന്ന പിതാവ് അഷ്‌റഫ് അപകടത്തെ തുടര്‍ന്ന് നാട്ടിലെത്തിയിട്ടുണ്ട്. ഷിബിലി, ഫാത്തിമ റിസാന, ഷമ്മാസ്, ഷഹന ഷെറിന്‍ എന്നിവര്‍ സഹോദരങ്ങളാണ്.ഖബറടക്കം തലക്കടത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.