കണ്ണൂരിന്റെ മലയോര പ്രദേശമായ ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ കുട്ടികളുമായി സഞ്ചരിക്കുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.
ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാനപാതയിലെ പെരുവളത്ത് പറമ്ബിനടുത്തുള്ള കണിയാര്‍ വയലിലാണ് അപകടമുണ്ടായത്.
വയക്കര ഗവ. യുപി സ്‌കൂള്‍ വാഹനമാണ് അപകടത്തില്‍പെട്ടത്. 30 ഓളം വിദ്യാര്‍ഥികള്‍ വാഹനത്തിലുണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരുക്കേറ്റ കുട്ടികളെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.