കണ്ണൂർ കൂത്തുപറമ്ബ്: മൊകേരി രാജീവ് ഗാന്ധി ഹൈസ്കൂളിന് സമീപം ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം 28 പേര്‍ക്ക് പരിക്കേറ്റു
ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം. കൂത്തുപറന്പില്‍നിന്നു പാനൂരിലേക്ക് പോകുകയായിരുന്ന ബസും എതിരേ വന്ന ടിപ്പറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടര്‍ന്ന് കൂത്തുപറമ്ബ്-പാനൂര്‍ റൂട്ടില്‍ ഗതാഗതം തടസപ്പെട്ടു. പാനൂര്‍ പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.