കെഎസ്ആർടിസി സ്വിഫ്റ്റ് എയർബസ് അപകടത്തിൽ പെട്ടു 15ഓളം പേർക്ക് പരിക്ക്



തൃശ്ശൂർ പട്ടിക്കാട്, കൊല്ലത്തുനിന്നും പഴനിക്ക്

പോവുകയായിരുന്ന കെഎസ്ആർടിസി

സ്വിഫ്റ്റ് എയർബസ് പട്ടിക്കാട്

മേൽപ്പാതയ്ക്ക് സമീപം

അപകടത്തിൽപ്പെട്ടു. രാത്രി 12:30

യോടെയാണ് അപകടം ഉണ്ടായത്.

പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ

പോകുകയായിരുന്നു ബസ്സ് മേൽപ്പാത

ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട്

ഡിവൈഡറിൽ ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് ലൈറ്റ്

പോസ്റ്റുകൾ തകർത്ത് തൃശ്ശൂർ   ഭാഗത്തേക്കുള്ള പാതയിൽ ഇറങ്ങിയാണ്ബസ് നിന്നത്

. അപകടത്തിൽ പതിനഞ്ചോളം 

പേർക്ക് പരിക്കേറ്റു. ഇവരെ 108

ആംബുലൻസിൽ തൃശ്ശൂർ ജില്ലാ

ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീച്ചി


പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ

സ്വീകരിച്ചു. ഹൈവേ റിക്കവറി വാനും

സ്ഥലത്ത് എത്തിയിരുന്നു.

Post a Comment

Previous Post Next Post