കണ്ണൂര്‍: ബുധനാഴ്‌ച രാത്രി ഏഴോടെ ചെക്കികുളം പള്ളിയത്തായിരുന്നു അപകടം അപകടത്തിൽ ഗുരുതര പരിക്കേറ്റ എസ്.കെ.എസ്.എസ്.എഫ് ഇരിക്കൂര്‍ മേഖല വൈസ് പ്രസിഡന്റ് ഹാഫിള് ഇസ്മായില്‍ ഫൈസി (28) മരിച്ചു.
ചാലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരിക്കൂര്‍ നെടുവള്ളൂര്‍ സ്വദേശിയായ ഇസ്മായില്‍ ഫൈസി തൈലവളപ്പ് ജുമാമസ്ജിദ് ഖത്തീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു.
ബുധനാഴ്‌ച രാത്രി ഏഴോടെ ചെക്കികുളം പള്ളിയത്തായിരുന്നു അപകടം നടന്നത്. ഇസ്മാഈല്‍ ഫൈസി സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവേയാണ് ഇദ്ദേഹം മരണപ്പെട്ടത്