കൊല്ലം ആയൂര്‍ സംസ്ഥാന പാതയില്‍ സ്വകാര്യ ബസിന് പിന്നില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് 4 പേര്‍ക്ക് പരിക്ക്.ഇന്നലെ രാത്രി 8നാണ് സംഭവം.കുളത്തൂപ്പുഴയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ് അതേ ദിശയില്‍ വന്ന സ്വകാര്യ ബസിലും ബൈക്കിലും ഇടിക്കുകയായിരുന്നു
ബസ് യാത്രക്കാര്‍ക്കും ബൈക്കില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്ന് കണ്ടുനിന്നവര്‍ പറയുന്നു.അപകടത്തെ തുടര്‍ന്ന് കൊല്ലം-ആയൂര്‍ പാതയില്‍ വാഹന ഗതാഗതം തടസപ്പെട്ടു..