കൊല്ലം കൊട്ടാരക്കരയില്‍ അമ്മയും മകനും മരിച്ച നിലയില്‍. കൊട്ടാരക്കര പനവേലിലാണ് അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പനവേലി സ്വദേശി ചെല്ലമ്മ (80) മകന്‍ സന്തോഷ് (48) എന്നിവരാണ് മരിച്ചത്. സന്തോഷ് ദീര്‍ഘനാളായി കരള്‍ രോഗ ബാധിതനായിരുന്നു. ഉച്ചയോടെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.