പാലക്കാട് : കോട്ടോപ്പാടം കൂമഞ്ചീരിക്കുന്ന് മരമില്ലിനുസമീപം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരന് ഗുരുതര പരിക്ക്. കച്ചേരിപ്പറമ്പ് സ്വദേശി അബ്ദുൾ ഷുക്കൂറിനാണ് (30) പരിക്കേറ്റത്. അലനല്ലൂർഭാഗത്തുനിന്ന് വരുന്ന ലോറിയും കോട്ടോപ്പാടം ഭാഗത്തുനിന്ന് അലനല്ലൂർ ഭാഗത്തേക്ക് പോകുന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. രാവിലെ ഒമ്പതരയോടെയാണ് അപകടം.
അപകടത്തിനുശേഷം 50 അടിയോളം ഷുക്കൂറിനെയും ഷുക്കൂർ ഓടിച്ചിരുന്ന സ്കൂട്ടറിനെയും ലോറി വലിച്ചുകൊണ്ടുപോയതായി കണ്ടുനിന്നവർ പറഞ്ഞു. കാലിന്റെ തുടഭാഗത്തെ മാംസമെല്ലാം റോഡിൽ ഉരസിപ്പോയ അവസ്ഥയിലാണ്. ഹെൽമെറ്റ് ധരിച്ചതുകൊണ്ട് തലയ്ക്ക് പരിക്കേറ്റില്ല. ഷുക്കൂറിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പെരുമ്പാവൂർസ്വദേശി വിഷ്ണുശിവദാസനാണ് ലോറി ഓടിച്ചതെന്ന് നാട്ടുകൽ പോലീസ് പറഞ്ഞു.
_________________________________