ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചു.. കാർ ഡ്രൈവർ മരണപ്പെട്ടു

 


ആലപ്പുഴ  അമ്പലപ്പുഴ: ദേശീയപാതയിൽ നീർക്കുന്നംഭാഗത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. കൊല്ലം അഞ്ചൽ അയിരനല്ലൂർ വേരൂർ പ്രിൻസാണ് മരിച്ചത്. ദേശീയ പാതയിൽ നീർക്കുന്നം ഇജാബ മസ്ജിദിന് സമീപം പുലർച്ചെയായിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയ പാഴ്സൽ ലോറിയും എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിൽ പ്രിൻസ് മാത്രമേ ഉണ്ടായിരുന്നുളളൂ. ഇദ്ദേഹം ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു കരുതുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. കാർ പൂർണമായും തകർന്നു.

Post a Comment

Previous Post Next Post