പത്തനംതിട്ട റാന്നി സ്വദേശിയായ
അഭിജിതാണ് മരണപ്പെട്ടത്.
മുരിക്കാശ്ശേരി മാർ സ്ലീവ കോളേജിലെ
ഒന്നാം വർഷ ജിയോളജി
വിദ്യാർത്ഥിയാണ് അഭിജിത്ത്. ഇന്ന് 12
മണിയോടെ കോളേജിലെ മറ്റ്
കൂട്ടുകാർക്കൊപ്പം കുളിക്കുവാനായി
ചെറുതോണി പുഴയിൽ പാലത്തിന്
സമീപം ഇറങ്ങിയതായിരുന്നു. തുടർന്ന്
പുഴയിൽ അപകടത്തിൽ
പെടുകയായിരുന്നു.
നാട്ടുകാർ ഉടൻതന്നെ ഇടുക്കി
ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ഉടൻ തന്നെ ഫയർഫോഴ്സ് എത്തി
അഭിജിത്തിനെ ഇടുക്കി മെഡിക്കൽ
കോളേജിൽ എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
സൂക്ഷിച്ചിരിക്കുന്ന മൃതദേഹം
പോസ്റ്റുമോർട്ട നടപടികൾ
പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു
നൽകും.