കണ്ണൂർ കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ : ഹയർസെക്കൻഡറി സ്കൂൾ എട്ടാം തരം വിദ്യാർത്ഥി പുറക്കളത്തെ കെ. മുഹമ്മദ് നിദാൽ (15) ആണ് മരിച്ചത്.
കൂത്തുപറമ്ബ് നഗരസഭയിലെ തൃക്കണ്ണാപുരത്ത് കുളത്തില്‍ കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടം.കൂത്തുപറമ്ബ് ഗവ : ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ത്ഥി പുറക്കളത്തെ കെ. മുഹമ്മദ് നിദാലാ (15) ണ് ദാരുണമായി മരിച്ചത്.
തൃക്കണ്ണാപുരം വയലിലെ കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.കൂത്തുപറമ്ബില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. കൂത്തുപറമ്ബ് പൊലിസ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.