പാലക്കാട്:വടക്കാഞ്ചേരി അപകടം നടന്ന സമയത്ത് അതുവഴിപോയ വാഹനങ്ങളൊന്നും നിര്‍ത്തിയില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വടക്കാഞ്ചേരി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവറായ ശിവദാസന്‍.'കൈകാണിച്ച വണ്ടികളൊന്നും നിര്‍ത്തിയില്ല.
ഒരു കള്ളുകൊണ്ടുപോകുന്ന പിക്കപ്പ് വാനാണ് നിര്‍ത്തിയത്. അതില്‍ രണ്ടും മൂന്നും പേരെ എടുത്തുകൊണ്ടുപോയി'.ശിവദാസന്‍ മീഡിയവണിനോട് പറഞ്ഞു.
'കെ.എസ്.ആര്‍.ടി.സി ബസ് ഇടതുവശത്തുകൂടെ വരികയായിരുന്നു. ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ഈ സൈഡിലൂടെ കയറി വന്നപ്പോഴാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സീറ്റോടു കൂടി ആള്‍ക്കാര്‍ റോഡിലേക്ക് തെറിച്ചുവീണിരുന്നു.അതിലൊരാളുടെ കൈയും കാലും അറ്റുപോയിരുന്നു. ഒരാള്‍ അപ്പൊ തന്നെ മരിച്ചു' അദ്ദേഹം പറഞ്ഞു
.ബസ് ഉലഞ്ഞുപോയാണ് മറിഞ്ഞത്.ആ സമയത്ത് കുറേ കുട്ടികളൊക്കെ ബസില്‍ പാട്ടൊക്കെ ഇട്ട് ഡാന്‍സ് ചെയ്യുകയായിരുന്നു. സീറ്റില്‍ കുറച്ച് പേര് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ബസില്‍ നില്‍ക്കുകയായിരുന്ന കുട്ടികള്‍ ഗ്ലാസ് വഴി പുറത്തേക്ക് വന്നിരുന്നു. റോഡില്‍ മറിഞ്ഞ് നിരങ്ങിവന്നിരുന്നു. അതുകൊണ്ട് തന്നെ രണ്ടുമൂന്ന് കുട്ടികള്‍ ബസിനടയില്‍ പെട്ടിരുന്നു. പിന്നീട് ക്രൈയിന്‍ കൊണ്ടുവന്ന് ബസ് പൊക്കിയാണ് അതിനടയിലുള്ളവരെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം തുടങ്ങാന്‍ തന്നെ അരമണിക്കൂര്‍ എടുത്തു. അപകടം നടന്നത് കണ്ട് എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നെന്നും അദ്ദേഹം പറഞ്ഞു.