എറണാകുളത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളില്‍ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാര്‍ മരിച്ചു.
ആലുവയില്‍ രണ്ട് പേരും ഇടപ്പള്ളിയില്‍ ഒരാളുമാണ് മരിച്ചത്. ആലുവ അമ്ബാട്ടുകാവില്‍ മിനി ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ തൃശൂര്‍ തലോര്‍ സ്വദേശി ബെജോസ്റ്റിനാണ്(22) മരിച്ചത്. ആലുവ പുളിഞ്ചോട്ടില്‍ ബൈക്കും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ പെരുമ്ബാവൂര്‍ വല്ലം സ്വദേശി കുഞ്ഞുമുഹമ്മദും (52) മരിച്ചു.
ഇടപ്പള്ളിയില്‍ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികയും മരിച്ചു. ഇടപ്പള്ളി സ്വദേശിനി ബീന വര്‍ഗീസാണ് മരിച്ചത്. മകള്‍ ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളില്‍ നിന്നും ലഭിച്ച വിവര
.