അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിഷം ഉള്ളില്‍ ചെന്നു മരിച്ചു



ഇടുക്കി ഏലപ്പാറയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വിഷം ഉള്ളില്‍ ചെന്ന് മരിച്ചു.

മാടപ്പുറം സതീഷിന്റെ മകന്‍ സ്റ്റെഫിന്‍ (11) ആണ് മരിച്ചത്. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം.


ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഏലപ്പാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. രാവിലെ വിഷം കഴിച്ചശേഷം കുട്ടി റോഡിലിറങ്ങി നടന്നു പോകുകയായിരുന്നു. ഇതിനിടെ കുട്ടി കുഴഞ്ഞു വീണു.


നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ താന്‍ വിഷം കഴിച്ചതായി കുട്ടി പറഞ്ഞു. ഉടന്‍ തന്നെ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, വഴിമധ്യേ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും

.ഇന്നലെ വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നവഴി ബന്ധുക്കളായ കുട്ടികളുമായി തര്‍ക്കവും സംഘര്‍ഷവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ എന്തിനാണ് വഴക്കുണ്ടാക്കിയതെന്ന് അമ്മ ചോദിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു.


Post a Comment

Previous Post Next Post