മലപ്പുറം പൊന്നാനി: ചാവക്കാട്
പൊന്നാനി ദേശീയപാതയിൽ
വെളിയംകോട് ബീവിപ്പടിക്ക്
സമീപം പുത്തൻകുളത്തു വെച്ച്
വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന
സൈക്കിളിന് പിറകിൽ
കാറിടിച്ചാണ് അപകടം.
അപകടത്തിൽ രണ്ട് മദ്രസ
വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
വെളിയംകോട് കിണർ
സ്വദേശികളായ സ്വാലിഹ്(13),ഹംദാൻ (10) എന്നീ വിദ്യാർത്ഥികൾക്കാണ്
പരിക്കേറ്റത്.
കുട്ടികളെ പരസ്പരം ജി.സി.സി
ആംബുലൻസ് പ്രവർത്തകർ
ആദ്യം വെളിയംകോട്
ആശുപത്രിയിലും പിന്നീട്
ചാവക്കാട് ആശുപത്രിയിലും
പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സക്കായി
സ്വാലിഹിനെ തൃശൂർ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു.