തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത വാണിയമ്പാറയിൽ
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ
ഇടിച്ച് വണ്ടാഴി സ്വദേശികളായ ജയപ്രസാദ്
(48), ശശി (50) എന്നിവർക്ക് പരിക്കേറ്റു.
ഇവരെ വാണിയമ്പാറയിലെ 108
ആംബുലൻസിൽ വടക്കുഞ്ചേരിയിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.
കഴിഞ്ഞ ഒരാഴ്ചക്കിടയിൽ
വാണിയമ്പാറയ്ക്കും പട്ടിക്കാടിനും ഇടയിൽ
നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ
ഇടിച്ച് ഉണ്ടാകുന്ന മൂന്നാമത്തെ
അപകടമാണിത്. ചുവന്നമണ്ണിൽ
വെച്ചുണ്ടായ അപകടത്തിൽ വണ്ടാഴി
സ്വദേശിയായ മറ്റൊരു യുവാവ്
മരണപ്പെട്ടിരുന്നു.
Tags:
Accident