പത്തനംതിട്ട: കേരളത്തിലും നരബലി നടന്നതായി റിപ്പോര്‍ട്ടുകള്‍. തിരുവല്ലയിലെ ദമ്ബതികള്‍ക്ക് വേണ്ടി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പെരുമ്ബാവൂരുകാരനായ ഏജന്റിനെയും ദമ്ബതിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാലടി, കടവന്ത്ര സ്വദേശികളായ സ്ത്രീകളാണ് കൊല്ലപ്പെട്ടത്. ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നരബലിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
സാമ്ബത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് നരബലി നടത്തിയത്. രണ്ട് സ്ത്രീകളെയും തലയറുത്താണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. മൃതദേഹം കണ്ടെടുക്കാന്‍ ആര്‍ ഡി ഒ അടക്കമുള്ള
സംഘം തിരുവല്ലയിലെത്തി.
Tags:
crime