ഇടുക്കി തങ്കമണിയില്‍ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. തങ്കമണി പുരയിടത്തില്‍ ജോസുകുട്ടി ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം 6മണിയോടെ ആണ് അപകടം
ക്ഷേത്രത്തിന്‍്റെ നിര്‍മ്മാണ ജോലിക്കിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ക്ഷേത്രത്തിനുള്ളില്‍ ജോലി ചെയ്തിരുന്ന ജോസുകുട്ടി വെളിച്ചക്കുറവ് മൂലം ലൈറ്റ് ഇടാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് സൂചന.
കൂടെ ജോലി ചെയ്തിരുന്നവര്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന ജോസുകുട്ടിയെ കാണുന്നത്. ഉടന്‍ തന്നെ സമീപത്തെ സഹകരണ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തങ്കമണി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.