തൃശ്ശൂർ പട്ടിക്കാട്: ചുവന്നമണ്ണ് സെന്ററിൽ ബൈക്ക്
നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ
യുവാവിന് പരിക്ക്. മണ്ണുത്തി കൊഴുക്കുള്ളി
ചക്കാലയ്ക്കൽ വീട്ടിൽ ബനോയ് ആണ്
അപകടത്തിൽ പെട്ടത്. മുഖത്തും കാലിലും
സാരമായ പരിക്കേറ്റ ഇയാളെ തൃശൂരിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് മുന്നരയോടെയാണ് അപകടം
നടന്നത്. പാലക്കാട് ഭാഗത്തേക്ക്
പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം
വിട്ട് ദേശീപാതയ്ക്കും സർവ്വീസ് റോഡിനും
ഇടയിലുള്ള ഡിവൈഡറിൽ
ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും
ചുവന്നമണ്ണ് സെന്ററിൽബൈക്ക്
അപകടത്തിൽ പെട്ട് ഒരു യുവാവ്
മരിക്കുക യും മറ്റൊരാൾക്ക് ഗുരുതര പരിക്ക്
ഏൽക്കുകയും ചെയ്തിരുന്നു.
Tags:
Accident