ഒറ്റപ്പാലത്ത്ട്രെയിനിൽ നിന്നും വീണ് കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി മരണപ്പെട്ട നിലയിൽ കണ്ടെത്തി



 തിരുവനന്തപുരം കല്ലമ്പലം പുതുശ്ശേരിമുക്ക് പാവല്ല സ്വദേശി പ്രസാദ് ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നും വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തി

കല്ലമ്പലം: പുതുശ്ശേരിമുക്ക് പാവല്ല ഷിജു ഭവനിൽ പ്രസാദ് ( 62 )ഒറ്റപ്പാലം റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നും വീണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്

പ്രസാദ് കുടുംബസമേതം ബംഗളൂരുവിലാണ് താമസം പ്രസാദ് പെയിൻറിംഗ് തൊഴിലാളിയും ഭാര്യ ഷീബ

സ്വന്തമായി ബ്യൂട്ടിപാർലർ സ്ഥാപനവും നടത്തുകയായിരുന്നു .നാട്ടിലേക്ക് ട്രെയിനിൽ വരുന്നതിനിടയിലാണ് അപകടം നടന്നത്. യാത്രയ്ക്കിടയിൽ ഒറ്റപ്പാലം മങ്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ

മൈസൂർ കൊച്ചുവേളി എക്സ്പ്രസിൽ നിന്നും പ്രസാദ് രാത്രിയിൽ തെറിച്ച് പുറത്ത് വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക അനുമാനം .

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ പാവല്ലയിൽ വീട്ടിലെത്തുന്ന ഭൗതിക ദേഹം

വീട്ടുവളപ്പിൽ സംസ്കരിക്കും .

രണ്ട് ആൺമക്കളാണ് പ്രസാദിന് . വിദേശത്തുള്ള ഒരു മകൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക...!

Post a Comment

Previous Post Next Post