കോവളത്ത് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം മൂന്നു പേര്‍ക്ക് പരിക്ക്.



 കോവളം ജംഗ്‌ഷനില്‍ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്.ഇന്നലെ രാത്രി 9 നുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കട പണ്ടാരവിളാകം പുത്തന്‍ വീട്ടില്‍ വീട്ടില്‍ചന്ദ്രന്‍-രാജേശ്വരി ദമ്ബതിമാരുടെ മകന്‍ വിഷ്ണു(സുടു 20) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അജിത്ത്(20), സജിന്‍ ജയകുമാര്‍(20), സ്കൂട്ടര്‍ യാത്രക്കാരന്‍ എന്നിവര്‍ക്കാണ് പരിക്ക്.

പ്ലാമൂട്ടുക്കടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഒരേ ദിശയില്‍ പോയിരുന്ന വാഹനങ്ങളിലൊന്ന് പെട്ടെന്നു വെട്ടിത്തിരിച്ചപ്പോഴള്‍ പുറകില്‍ ഇടിച്ചാണ് അപകടമെന്ന് പരുക്കേറ്റ് ചികിത്സയിലുള്ള അജിത്ത് പറഞ്ഞു. ലുലുമാളിലേക്ക് പോവുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞത്. അജിത്തായിരുന്നു സ്കൂട്ടര്‍ ഓടിച്ചത് നടുവിലിരിക്കുകയായിരുന്ന വിഷ്ണു ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്ന് അജിത്ത് പറഞ്ഞു.

വിഷ്ണു ഹോട്ടല്‍ മാനേജ്മെന്റ് പഠനം പൂര്‍ത്തിയാക്കിയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അജിത്തിനെയും സജിന്‍ ജയകുമാറിനെയും വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു.വിഷ്ണുവിന്റെ സഹോദരന്‍ ജിഷ്ണു. കോവളം പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post