ആലുവ മുട്ടം തൈക്കാവിന് സമീപം കാറും ബൈക്കും കൂട്ടി ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു



ആലുവ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുട്ടം പഴയ റോഡിൽ പാലത്തിങ്കൽ വീട്ടിൽ സനോജ് (42, ) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചിന് ആലുവ മുട്ടം തൈക്കാവിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ, യു ടേൺ തിരിഞ്ഞ് ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സനോജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്‌ച്ച രാവിലെ ഒൻപതിന് മരിച്ചു. ഇലക്ട്രീഷ്യനായ സനോജ് തെയ്യം കലാകാരൻ കൂടിയാണ്. അഛൻ: പരേതനായ അപ്പൂഞ്ഞ്. അമ്മ: രമണി. സഹോദരങ്ങൾ: സജിത്, സരിത.

Post a Comment

Previous Post Next Post