കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്തു മുണ്ടോളി പള്ളത്ത് വീട്ടിൽ വിനീതയാണ് (65) മരിച്ചത്.
പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു കൊണ്ടുവരുമ്പോൾ കലൂരിൽ വച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകീട്ട് 3.20നു കലൂർ സിഗ്നലിനു
മുന്നിലുള്ള യുടേണിലേയ്ക്കു
തിരിയുന്നതിനു മുൻപു ബൈക്ക്
മുന്നിലേക്കു ചാടിയതോടെയാണ്
ആംബുലൻസ് മറിഞ്ഞത്.
ആംബുലൻസ് നേരെയാക്കി നാട്ടുകാർ
വിനീതയെ ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ
രക്ഷിക്കാനായില്ല.ഭർത്താവ്: എംആർ
നാരായണൻ. മക്കൾ: വിജീഷ്, സജീഷ്.
മരുമക്കൾ: വിദ്യ, ധന്യ