ബംഗളൂരു: ബൈക്കിന് പിറകില്‍ ടാങ്കര്‍ ലോറിയിടിച്ച് മലയാളി മരിച്ചു. വയനാട് കല്‍പറ്റ വാഴക്കാലയില്‍ വീട്ടില്‍ സജിത് ബാബു റോമന്‍സ് (47) ആണ് മരിച്ചത്.
ശോഭ ഡെവലപ്പേഴ്‌സ് സീനിയര്‍ മാനേജറാണ്. കൊത്തന്നൂര്‍ ക്രിസ്തുജയന്തി കോളജിനടുത്തായിരുന്നു താമസം.
വ്യാഴാഴ്ച രാവിലെ 10ഓടെ വര്‍ത്തൂര്‍കോടിയിലാണ് അപകടമുണ്ടായത്. സജിത് ബാബുവിന്റെ ബൈക്കിന്റെ പിറകില്‍ ടാങ്കര്‍ലോറി ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു. ഭാര്യ: ജാന്‍സി സജിത്. മക്കള്‍: ധ്യാന്‍ റയാന്‍ സജിത്, ആന്‍ സെറ മേരി
സംസ്‌കാരം വെള്ളിയാഴ്ച രാവിലെ സുല്‍ത്താന്‍ പാളയ സെന്റ് അല്‍ഫോണ്‍സ പള്ളിയിലെ ശുശ്രൂഷക്കുശേഷം എം.എസ് പാളയ സെമിത്തേരിയില്‍.