മലപ്പുറം കൊണ്ടോട്ടി : നിര്‍മാണം നടക്കുന്ന റോഡിലെ കുഴിയില്‍ വീണ ബൈക്ക് മറിഞ്ഞ് പിറകിലിരുന്ന യാത്രികന് ദാരുണാന്ത്യം.
പുളിക്കല്‍ വലിയപറന്പ് ചെറുമുറ്റം നാരിമടക്കല്‍ മുഹമ്മദ് മുസ്ലിയാരുടെ മകന്‍ മൊയ്തീന്‍ കുട്ടി (46) ആണ് മരിച്ചത്. വീട്ടില്‍ നിന്നും അങ്ങാടിയിലേക്കിറങ്ങിയ മൊയ്തീന്‍കുട്ടി ആദ്യം കണ്ട ബൈക്കിന് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചപ്പോള്‍ അത് മരണത്തിലേക്കാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
കൊണ്ടോട്ടി - എടവണ്ണപ്പാറ റോഡില്‍ നീറാട് വലിയ പറന്പ് റോഡ് ജംഗ്ഷനിലാണ് അപകടം. മുണ്ടക്കുളം ഭാഗത്ത് നിന്ന് കൊണ്ടോട്ടിയിലേക്ക് വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. ബൈക്കില്‍ നിന്ന് തെറിച്ച് വീണ മൊയ്തീന്‍ കുട്ടിയുടെ ശരീരത്തിലൂടെ പിറകിലെത്തിയ ലോറി കയറുകയായിരുന്ന
. ഗുരുതരമായി പരിക്കേറ്റ മൊയ്തീന്‍ കുട്ടിയെ ഉടന്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ച യുവാവിന് പരിക്കേറ്റു. കൊണ്ടോട്ടി പോലിസ് ഇന്‍ക്വസ്റ്റ് നടത്തി. അവിവാഹിതനായ മൊയ്തീന്‍കുട്ടി അല്ലറചില്ലറ ജോലികള്‍ ചെയ്തു ജീവിച്ചു വരികയായിരുന്നു. മാതാവ്: കദീജ. സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, മുസമ്മില്‍, ഹലീമ, ഉമ്മുകുല്‍സൂം, ഉമ്മുസല്‍മ.
ആക്‌സിഡന്റ് റെസ്ക്യൂ 24×7 എമർജൻസി ആംബുലൻസ് സർവീസ്👇
RG ആംബുലൻസ് സർവീസ് കുന്നുംപുറം 9605222161, 9337936356
മെട്രോ ആംബുലൻസ് സർവീസ് ചെമ്മാട് 9388222800
തേഹൽക്കാ D ലെവൽ മൊബൈൽ ICU & NICU ചെമ്മാട് 9387222900
അലിവ് സാംസ്കാരിക വേദി മൊറയൂർ അരിമ്പ്ര 8714101108, 9567363582