നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു



 ആലപ്പുഴയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം.


പുന്നപ്ര ആഞ്ഞിലിപ്പറമ്ബില്‍ ഡിക്‌സന്‍ (22) ആണ് മരിച്ചത്. വാടയ്ക്കല്‍ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിയാണ് ഡിക്‌സണ്‍.


ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. കളര്‍കോട് നിന്ന് വാടയ്ക്കലേക്ക് പോകുകയായിരുന്ന ഡിക്‌സന്‍ സഞ്ചരിച്ച ബൈക്ക് ഗുരുമന്ദിരത്തിനു സമീപം നിയന്ത്രണം വിട്ട് പോസ്റ്റില്‍ഇടിക്കുകയായിരുന്നു. ഡിക്‌സനെ നാട്ടുകാര്‍ ആലപ്പുഴ മെഡിയ്ക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post