വിഷ്ണുപ്രിയ വധം; കൊലപാതകം പ്രണയപകയില്‍ ; പ്രതി കുറ്റം സമ്മതിച്ചു



കണ്ണൂർ  പാനൂരില്‍ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റം സമ്മതിച്ചു.

ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി, കത്തി ഉപയോഗിച്ച്‌ കഴുത്തറുത്തു'; വീട് വിട്ടത് മരണം ഉറപ്പാക്കിയശേഷമെന്ന് ശ്യാംജിത്തിന്റെ കുറ്റസമ്മതമൊഴി

മാനന്തേരി സ്വദേശിയായ ശ്യാംജിത് എന്ന യുവാവാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണു പ്രിയ (23)യാണ് കൊല്ലപ്പെട്ടത്.

അഞ്ചു വര്‍ഷത്തെ പ്രണയത്തില്‍ നിന്ന് പിന്‍മാറിയത് കൊണ്ടാണ് വിഷ്ണുപ്രിയയെ കൊന്നതെന്ന് പ്രതി ശ്യാംജിത്തിന്റെ മൊഴി.

പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാര്‍മസി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബവീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത്

കണ്ടെത്തിയത്.

ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് വിഷ്ണുപ്രിയയെ വീട്ടിലെത്തി വെട്ടിക്കൊന്നത്. ചുറ്റിക കൊണ്ടു അടിച്ചുവീഴ്ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കഴുത്ത് വെട്ടുകയായിരുന്നെന്ന് ശ്യംജിത്തിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.


വിഷ്ണുപ്രിയയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് വീട്ടില്‍ നിന്ന് ഇറങ്ങി ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അഞ്ചുവര്‍ഷത്തെ ബന്ധത്തില്‍ നിന്ന് പിന്‍മാറി വിഷ്ണുപ്രിയ മറ്റൊരാളുമായി അടുപ്പിലായത് കൊണ്ടാണ് കൊന്നത്. അടിച്ചുവീഴ്ത്താന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കൂത്തുപറമ്ബിലെ കടയില്‍ നിന്നാണെന്നും കുറ്റസമ്മതമൊഴിയില്‍ ശ്യാംജിത്ത് പറഞ്ഞു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപവാസികളില്‍ നിന്ന് വിവരം തിരക്കി. ഒരാള്‍ മുഖംമൂടി ധരിച്ച്‌ പോകുന്നത് കണ്ടെന്ന് സമീപവാസികളിലൊരാള്‍ മൊഴി നല്‍കി. തുടര്‍ന്ന് വിഷ്ണുപ്രിയയുടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം നടത്തി. പ്രതി വിഷ്ണുപ്രിയക്ക് പരിചയമുള്ളയാളാകാമെന്ന സംശയത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് ശ്യാംജിത്തിനെ കസ്റ്റഡിയിലെടുത്തത്.

അഞ്ചു ദിവസം മുമ്ബ് വിഷ്ണുപ്രിയയുടെ പിതാവിന്റെ അമ്മ മരണപ്പെട്ടതിനാല്‍ കുടുംബക്കാരും ബന്ധുക്കളും അവിടെയായിരുന്നു. രാവിലെ 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.

നാല് മാസമായി ന്യൂക്ലിയസ് ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു വിഷ്ണുപ്രിയ. യുവതി പ്രണയം നിരസിച്ചതിനെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് ഉത്തരമേഖലാ ഡിഐജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ്

കമ്മീഷണര്‍ ആര്‍ ഇളങ്കോ എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് വിഭാഗവും കൃത്യം നടന്ന വീടിനകത്ത് പരിശോധന നടത്തിയിരുന്നു. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തു. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post