തലയോലപ്പറമ്പിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു




കോട്ടയം  വൈക്കം: തലയോലപ്പറമ്പിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. തലയോലപ്പറമ്പ് പെരുവ റൂട്ടിൽ കീഴൂർ സായിപ്പ് കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്.

       തലയോലപ്പറമ്പ് ഡിബി കോളേജ് വിദ്യാർത്ഥി കാരിക്കോട് ചൂണ്ടക്കാലായിൽ എബിൻ പീറ്റർ (19) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം.  

      ബൈക്കും ടിപ്പറും ഒരു ദിശയിൽ നിന്നും വരികയായിരുന്നു. ബൈക്ക് ടിപ്പറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

ടിപ്പർ ലോറിയ്ക്കടിയിലേയ്ക്കു ബൈക്കുമായി വീണ യുവാവ് തൽക്ഷണം മരിച്ചു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post