മലപ്പുറം മഞ്ചേരി: കാരക്കുന്ന് പഴേടത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു.
രണ്ടു പേര്‍ക്കു പരിക്കേറ്റു. മംഗലശേരി ഗവണ്മെന്റ് യുപി സ്കൂളിലെ കന്പ്യൂട്ടര് അധ്യാപിക നീതു (30) ആണ് മരിച്ചത്. ഭര്‍ത്താവ് കാളിയാര്‍തൊടി സുധീഷ് (40), മകള്‍ ആഗ്നേയ (ആറ്) എന്നിവരെ പരിക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം.
വടപുറത്തെ വീട്ടില്‍ നിന്നു ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം മഞ്ചേരിയിലേക്ക് വരുന്നതിനിടെ വണ്ടൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാറുമായി ഇവര്‍ സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും നീതുവിനെ രക്ഷിക്കാനായില്ല. രണ്ടാമത്തെ കാറിലുള്ളവരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീതുവിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.