കൊല്ലം അഞ്ചൽ: അഞ്ചലില്‍ രോഗിയുമായി എത്തിയ ആംബുലന്‍സ് മറിഞ്ഞ് അപകടം. അഞ്ചല്‍-ആയൂര്‍ പാതയില്‍ അമൃത പെട്രോള്‍ പമ്പിനു സമീപത്തയാണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റയാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകവേയാണ് അപകടം നടന്നത്. തൊട്ടടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങി വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലന്‍സ് എതിര് സൈഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ പുനലൂര്‍ സ്വദേശി രഞ്ജിത് തെറിച്ചു പുറത്തേക്ക് വീണു. ഇയാളെയും ആംബുലന്‍സിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Accident