കഴക്കൂട്ടത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു



കഴക്കൂട്ടം: തിരുവനന്തപുരം ആക്കുളം

ബൈപ്പാസിൽ കുളത്തൂർ എസ്.എൻ നഗർ

ടി.എസ്.സി ആശുപത്രിക്ക് സമീപം

ബൈക്കുകൾ കൂട്ടിയിടിച്ച് ടെക്നോപാർക്ക്

ജീവനക്കാരനായ യുവാവ് മരിച്ചു. പന്തളം

രശ്മി ഭവനിൽ രാമചന്ദ്രൻ നായരുടെ മകൻ

രാഹുൽ ആർ. നായർ ആണ് മരിച്ചത്.

കഴക്കൂട്ടം ടെക്നോപാർക്കിലെ സോഷ്യസ്

ഇന്നവേറ്റിവ് ഗ്ലോബൽ ബെയിൻസ് പ്രൈവറ്റ്

ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരനാണ്.

ഉച്ചയ്ക്ക് മൂന്നേകാലോടെ ഒരേ ദിശയിൽ

വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ്

അപകടം. ഓൺലൈൻ ഭക്ഷണ

പരിക്കേറ്റ ഭക്ഷണവിതരണക്കാരനും

രാഹുൽ ഓടിച്ച  ബൈക്കിന്റെ

പിന്നിലിരുന്നയാൾക്കും അപകടത്തിൽ

പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

തുമ്പ പൊലീസ് സ്ഥലത്തെത്തി.

വിതരണക്കാരൻ ഓടിച്ച ബൈക്കിന് പിന്നിൽ

രാഹുൽ ഓടിച്ച എൻഫീൽഡ് ഹിമാലയൻ

ബൈക്ക് ഇടിച്ചു കയറുകയായിരുന്നു

Post a Comment

Previous Post Next Post