മലപ്പുറം തേഞ്ഞിപ്പലം: വീടിനകത്ത് കാൽ തെന്നി വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. പെരുവള്ളൂർ കൊടുശ്ശേരിപൊറ്റ കരുവാന്തടത്തിൽ കുഴിമ്പാടൻ സലാമിന്റെ മകൻ മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ അടുക്കളയിലെ വെള്ളത്തിൽ ചവിട്ടി തെന്നിവീണാണ് പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൗദിയിലുള്ള പിതാവ് നാട്ടിലെത്തിയശേഷം ഞായറാഴ്ച രാത്രി കൊടശ്ശേരിപ്പൊറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. മാതാവ്: റുബീന സഹോ ദരങ്ങൾ: റിൻഷ, ആയിഷ, ഇഷൽ.
Tags:
Accident