പാലക്കാട് ചാലിശ്ശേരി: ചാലിശേരി തണത്ര പാലത്തിൽ നിയന്ത്രണം വിട്ട കാറിടിച്ച് തിരുമിറ്റക്കോട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്. ചൊവാഴ്ച രാവിലെ 11 മണിയോടെ തണത്ര പാലത്തിലാണ് അപകടം ഉണ്ടായത് കുന്നംകുളത്ത് ഭാഗത്ത് നിന്ന് കൂറ്റനാട് ഭാഗത്തേക്ക് വരുന്ന ഇരുചക്ര വാഹനവും ചാലിശേരി ഭാഗത്ത് നിന്ന് പെരുമ്പിലാവ് ഭാഗത്തേക്ക് പോയിരുന്ന കാറുമാണ് അപകടത്തിൽ പെട്ടത്.
ബൈക്ക് യാത്രക്കാരൻ ഇടിയുടെ ആഗാധത്തിൽ കാറിൽ ഇടിച്ച് പാലത്തിന്റെ കൈവരിയുടെ പുറത്തേക്ക് വീണു. പാവറട്ടി ശുദ്ധജല വിതരണ പെപ്പിന്റെ മുകളിൽ തങ്ങി തോട്ടിലേക്ക് വീണാതിരുന്നതിനാൻ വൻ അപകടം ഒഴിവായി.
പരിക്കേറ്റ തിരുമിറ്റക്കോട് പെരിങ്ങന്നൂർ സ്വദേശിയായ യുവാവിനെ ഓടിക്കൂടിയ നാട്ടുകാർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിയത്രണം വിട്ട കാർ പരതൂർ സ്വദേശിയുടേതാണ്. പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു. ചാലിശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.