തിരൂർ തൃക്കണ്ടിയൂർ കുളത്തിൽ വീണു രണ്ട് കുട്ടികൾ മരണപ്പെട്ടു



മലപ്പുറം തിരൂരില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. രണ്ടും മൂന്നും വയസുള്ള കുട്ടികളാണ് വീടിനു സമീപത്തെ കുളത്തില്‍ വീണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. തിരൂരിനടുത്ത് എല്‍ഐസിക്ക് പിന്നില്‍ കാവുങ്ങല്‍ പറമ്പില്‍ നൗഷാദ് രജില ദമ്പദികളുടെ മകനാണ് അമന്‍. പറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് റഹിയാനത്ത് ദമ്പദികളുടെ മകളാണ് ഫാത്തിമ റിയ. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തെ കുളത്തില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.


Post a Comment

Previous Post Next Post