പാലക്കാട് : പട്ടാമ്പി കിഴായൂരിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. ഞാങ്ങാട്ടിരി കടവത്ത് പൂക്കാട്ട് വളപ്പിൽ ആലിക്കുട്ടി മകൻ ഷാജിയാണ് മരണപ്പെട്ടത്. കുഴൽകിണർ കുഴിക്കുന്നതിനിടയിൽ വൈദ്യുതി കമ്പിയിൽ നിന്നുമാണ് ഷോക്കേറ്റത്.
രണ്ട് അഥിതി തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെഷീൻ സംവിധാനമില്ലാതെ കൈകൊണ്ട് കുഴൽ കിണർ കുഴിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.