കോഴിക്കോട്: കുന്നമംഗലം എൻ.ഐ.ടി കോട്ടേർസിൽ ദമ്പതികളെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്.
എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികൾ മരിച്ചു. എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യനാണ് അജയകുമാർ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്.
ശ്വാസം മുട്ടിച്ച് ലിനിയെ കൊലപ്പെടുത്തിയ ശേഷം അജയകുമാർ ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു
തീവയ്ക്കുകയായിരുന്നുവെന്നാണ് വിവരം. മകനെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ അജയകുമാർ ശ്രമിച്ചു. എന്നാൽ മകൻ പിന്നിലെ വാതിൽ വഴി വീടിനു പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു. 13 വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു…..