അമ്പലപ്പുഴ: ദേശീയപാതയിൽകളർകോട് ചിന്മയ സ്കൂളിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു.ഇന്ന് പുലർച്ചെ 2 ഓടെ ആയിരുന്നു അപകടം. ഹരിയാനയിൽ നിന്നും വന്ന ലോറിയും കരുനാഗപള്ളിയിൽ നിന്നും വന്ന പിക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് പിക് അപ്പ് വാൻ ലോറിക്കടിയിൽ കുടുങ്ങി.പിക് അപ് വാന്റ ഡോറുകൾ തുറക്കാൻ പറ്റാത്ത രീതിയിൽ ഡ്രൈവർ അലി അക്ബർ സീറ്റിനും സ്റ്റിയറിങ്ങിനുമിടയിൽ കുടുങ്ങി. അഗ്നി രക്ഷ സേനാംഗങ്ങൾ പിക് അപ് വാൻ ലോറിക്കടിയിൽ നിന്നും നീക്കിയ ശേഷം ഹൈഡ്രോളിക് കട്ടറും സ്പ്രെഡറും ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുത്ത് സേനയുടെ തന്നെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു .ദേശീയ പാതയിൽ ഗതാഗത തടസ്സം ഉണ്ടാക്കിയ അപകടത്തിൽ പെട്ട വാഹനങ്ങൾ വിഞ്ച് ഉപയോഗിച്ച് വലിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു..അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ (ഗ്രേഡ് ) വി.എം. ബദറുദിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റസ്ക്യു ഓഫിസർമാരായ വിജയ് ,അമർജിത്ത് ,പി.പി. പ്രശാന്ത്, ഷൈൻ കുമാർ എൻ.എസ് ,ഷുഹൈബ് ,പ്രവീൺ എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു .