വടകര മാഹി റെയില്‍വേ സ്റ്റേഷന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കടമേരി മൊയിലോത്ത് കണ്ടി രാജീവന്റെ മകന്‍ അതുല്‍ രാജ്(22) ആണ് മരിച്ചത്.
മാഹി റെയില്‍വേ സ്റ്റേഷന് സമീപം പരദേവതാ ക്ഷേത്രത്തിന് സമീപത്തായി പുലര്‍ച്ചെ മംഗള എക്സ്പ്രസ് തട്ടിയാണ് മരണപ്പെട്ടത്.
ചോമ്ബാല പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം വടകര ഗവ: ആശുപത്രിയിലേക്ക് മാറ്റി. പാളത്തിന് സമീപം ഇയാളുടെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്.
അമ്മ : ബിന്ദു, അച്ഛന്‍ : രാജീവന്‍, ഓട്ടോ റിക്ഷ ഡ്രൈവര്‍ ആണ്. അനിയത്തി : അമയ