നെടുമ്പാശ്ശേരി ദേശീയപാത പറന്പയത്ത് ബൈക്ക് ടോറസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കണക്കന്‍കടവ് തുരുത്തിപ്പുറം ചിറയത്ത് മോഹനന്‍റെ മകന്‍ നിഥിന്‍ (19) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.20ഓടെയായിരുന്നു അപകടം.
നെടുവന്നൂര്‍ റോഡിലേക്ക് പ്രവേശിക്കാന്‍ ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന ടോറസിനു പിന്നില്‍ അത്താണി ഭാഗത്തുനിന്ന് വരികയായിരുന്ന നിഥിന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ നിഥിനെ ഉടന്‍ ദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.
പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: എല്‍സി. സഹോദരങ്ങള്‍: റിയാന്‍ഡ (കാനഡ), നെയ്മോള്‍ (അയര്‍ലന്‍ഡ്).