ദേശീയപാതയിൽ പെരുവന്താനത്തിനു സമീപം വാഹനാപകടം; ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ യുവതി ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട് മരിച്ചു



കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ

ഭർത്താവിനൊപ്പം സ്കൂട്ടറിൽ

സഞ്ചരിക്കുന്നതിനിടെ റോഡിൽ വീണ

യുവതി ടൂറിസ്റ്റ് ബസിനടിയിൽപ്പെട്ട്

മരിച്ചു. പീരുമേട് കരടിക്കുഴി എസ്റ്റേറ്റിൽ

താമസിക്കുന്ന അലക്സാണ്ടറിന്റെ ഭാര്യ

സുശീല (48) യാണ് മരിച്ചത്. തിങ്കളാഴ്ച്ച

രാവിലെ 8.15 ഓടെ കൊല്ലം-ദിണ്ടിഗൽ

ദേശീയപാതയിൽ പെരുവന്താനത്തിനും

പുല്ലുപാറയ്ക്കും ഇടയിലാണ് അപകടം

നടന്നത്. ഭർത്താവ്

അലക്സാണ്ടറിനൊപ്പം മകളുടെ

വീട്ടിലേക്ക് പോകുന്ന യാത്രയിൽ

പെരുവന്താനം ചുഴുപ്പിന് സമീപം

അപകടത്തിൽപെടുകയായിരുന്നു.

സുശീലയുടെ മുകളിലൂടെ ടയർ

കയറിയിറങ്ങി തൽക്ഷണം

പോർസ്റ്റുമോർട്ട നടപടികൾ

പൂർത്തിയാക്കി മൃതദേഹം

ബന്ധുക്കൾക്ക് വിട്ടുനൽകും.


യാത്ര ചെയ്യുന്നതിനിടയിൽ ബൈക്കിൽ

നിന്നും സുശീല തെറിച്ചു വീഴുകയും

തുടർന്ന് പുറകെ വന്ന ടൂറിസ്റ്റ്

ബസിനടിയിയിൽ

അകപ്പെടുകയുമായിരുന്നു

മരണപ്പെടുകയായിരുന്നു. മൃതദേഹം

കാഞ്ഞിരപ്പള്ളി താലൂക്ക്

ആശുപത്രിയിൽ

സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post