കൊച്ചി ധനുഷ്കോടി
അയ്യൻകാവിന് സമീപം ഉണ്ടായ
വാഹനാപകടത്തിൽ ഇടുക്കി
ദേശീയപാതയിൽ
വാഴത്തോപ്പ് സ്വദേശികളായ രണ്ടുപേർ
ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ഇന്ന്
വൈകിട്ട് ആറുമണിയോടെയാണ്
അപകടം ഉണ്ടായത്. മൂന്നാറിൽ നിന്നും
എറണാകുളത്തേക്ക്
പോകുകയായിരുന്ന ഇന്നോവ
വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇടിയുടെ ആഘാതത്തിൽ വാഹനം
നാലുതവണ തല കീഴായി മറിഞ്ഞു
എന്നാണ് ദൃക്സാക്ഷികൾ
വ്യക്തമാക്കുന്നത്.
കാറിൽ ഉണ്ടായിരുന്ന വാഹന
യാത്രക്കാരായ എട്ടുപേർക്കും സാരമായ
പരിക്ക് ഏറ്റിട്ടുണ്ട്. പരിക്കേറ്റവരെ
കോതമംഗലത്തെ വിവിധ സ്വകാര്യ
ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട്
പോകുന്ന വഴിയാണ് അപകടം
ഉണ്ടായത്. എതിരെ വന്ന വാഹനം
അപകടത്തിൽ പെടാതിരിക്കാൻ
വെട്ടിച്ചു മാറ്റുന്നതിനിടെ നിയന്ത്രണം
നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി
മേൽനടപടികൾ സ്വീകരിച്ചു.
Tags:
Accident