വയനാട് : തലപ്പുഴ- മക്കിമല റൂട്ടിൽ
പൊയിലിൽ കാറിന് നേരെ കാട്ടാനയുടെ
ആക്രമണം. കണ്ണൂർ താണ സ്വദേശി
ഹഫീസും കുടുംബവും സഞ്ചരിച്ച
കാറാണ് കാട്ടാന ആക്രമിച്ചത്. ഇന്ന്
ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
ആർക്കും പരിക്കില്ല. കാറിന്റെ പിറക്
വശം ഭാഗികമായി തകർത്തിട്ടുണ്ട്.
മക്കിമലയിൽ പോയി തിരിച്ചു വരുന്ന
വഴിക്കായിരുന്നു സംഭവം. തുടർന്ന്
തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ വനപാലകർ
കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തി.