ഇടുക്കി അടിമാലി ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ചക്രത്തില്‍ ഷാള്‍ കുരുങ്ങി വീട്ടമ്മ മരിച്ചു. ചിത്തിരപുരം മീൻകെട്ട് സ്വദേശി മെറ്റില്‍ഡ (45) ആണ് മരിച്ചത്. മകനാണ് ബൈക്ക് ഓടിച്ചിരുന്നത്. റോഡിൽ വീണ മെറ്റിൽഡയെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിത്തിരപുരം സ്കൂളിലെ ജീവനക്കാരിയായിരുന്നു മെറ്റിൽഡ.