കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ഗുരുതര പരുക്ക്

 


ക്കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് ഗുരുതര പരുക്ക്. പാസ്‌പോര്‍ട്ട് ഓഫീസിന് സമീപം പുലര്‍ച്ചെ 12 മണിയോടെയാണ് സംഭവം.

ഏറ്റുമാനൂര്‍ ഭാഗത്തു നിന്ന് ചങ്ങനാശേരിയിലേക്ക് പോയ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ മറിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഏഴു പേരാണ് കാറിലുണ്ടായിരുന്നത്.

Post a Comment

Previous Post Next Post