കോഴിക്കോട്സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന അച്ഛനും മകള്‍ക്കും കെ.എം.സച്ചിന്ദേവ് എം.എല്‍.എ.യുടെ കാറിടിച്ച് പരിക്കേറ്റു.
താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മലാപ്പറമ്ബ് ബൈപ്പാസിലായിരുന്നു അപകടം.
പറമ്ബില്‍ കടവ് മഖാമില്‍ സിയാറത്തേക്ക് പോകുകയായിരുന്നു അച്ഛനും മകളും. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ഇരുവരും സ്കൂട്ടറിനടിയില്‍ പെട്ടു. ആബിത്തിന്റെ ഇടതുകൈയ്ക്കും മകള്‍ക്ക് ഇടതുകാലിനുമാണ് പരിക്കേറ്റത്. എം.എല്‍.എ.യെ കൂട്ടാന്‍ വീട്ടിലേക്ക് പോകുകയായിരുന്നു കാര്‍. പരിക്കേറ്റ അച്ഛനെയും മകളെയും എം.എല്‍.എ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.