നിയന്ത്രണം വിട്ട പിക്ക് അപ് വാൻ ബസിലും ഇരുചക്രവാഹനത്തിലും ഇടിച്ച് ആറ് പേർക്ക് പരിക്കേറ്റു..

 


 കുന്നംകുളം വെള്ളറക്കാട് കൊല്ലൻപടിയിൽ നിയന്ത്രണം വിട്ട പിക്ക് അപ് വാൻ ബസിലും ഇരുചക്രവാഹനത്തിലും ഇടിച്ച് ആറ് പേർക്ക് പരിക്കേറ്റു. മൂന്ന് പേരെ കുന്നംകുളം റോയൽ ആശുപത്രിയിലും 3 പേരെ മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിക്ക് ആപ് വാനിലുണ്ടായിരുന്ന ഓട്ടുപാറ അമ്പലത്ത് വീട്ടിൽ മുഹമ്മദ് (74), സ് കൂട്ടി യാത്രക്കാരനായ എരുമപ്പെട്ടി സ്വദേശി പുത്തൂര് ജോയ് (62) ബസ് യാത്രക്കാരായ എരുമപ്പെട്ടി സ്വദേശി സെക്കീന, സീന, ബിന്ദു, രമണി എന്നിവർക്കാണ് പരിക്കേറ്റത്. 

ഉച്ചക്ക് 12 മണിയോടെ തേജസ് എഞ്ചിനീയറിംഗ് കോളേജിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. കുന്നംകുളത്തേക്ക് പോകുകയായിരുന്ന ടി.വി.എസ്ബസിൽ നിയന്ത്രണം വിട്ട പിക്ക് അപ് വാൻ ഇടിയ്ക്കുകയായിരുന്നുവെന്നും ഇതിനിടയിലൂടെ കടന്ന് പോയ സ്കൂട്ടിയിലും വാൻ ഇടിച്ചുവെന്നും ദൃക്സാക്ഷികൾ പറയുന്നു.

Post a Comment

Previous Post Next Post