കോട്ടയം: മീനച്ചിലാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു. ഈരാറ്റുപേട്ട കന്നുപറമ്പിൽ അഫ്സൽ (14) ആണ് മരിച്ചത്. ഈലക്കയം ചെക്ക് ഡാമിലാണ് അപകടമുണ്ടായത്.
സഹോദരങ്ങൾക്ക് ഒപ്പം ചെക്ക് ഡാം കാണാനെത്തിയതായിരുന്നു അഫ്സൽ. വെള്ളത്തിൽ വീണ അഫ്സലിന്റെ സഹോദരന്റെ ചെരിപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ അഫ്സൽ കയത്തിൽ വീഴുകയായിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒരുമണിക്കൂറിന് ശേഷമാണ് അഫ്സലിനെ കണ്ടെത്തിയത്. മൃതദേഹം പാലാ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Tags:
water-fall