പാലക്കാട് ആലത്തൂർ: ഗായത്രിപ്പുഴ വെങ്ങന്നൂർ എടാമ്പറമ്പ് തടയണയിലകപ്പെട്ട സുഹൃത്തിന്റെ കുട്ടിയെ രക്ഷപ്പെടുത്തുമ്പോൾ യുവാവ് മുങ്ങിമരിച്ചു. തൃശ്ശൂർ എൽത്തുരുത്ത് ചേറ്റുപുഴ കണ്ടങ്ങത്ത് കെ.കെ. മോഹൻദാസിന്റെ മകൻ നിതുവാണ് (30) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.
സുഹൃത്തായ ആലത്തൂർ ആലിയ അപ്പാർട്ട്മെന്റിൽ ഫിറോസിന്റെ വീട്ടിൽ ശനിയാഴ്ചയാണ് നിതു എത്തിയത്. ഫിറോസിന്റെ മകൻ അമാൻ മുഹമ്മദിന് ജന്മദിനസമ്മാനം നൽകാൻ വന്നതായിരുന്നു. ശനിയാഴ്ച ഇവിടെ തങ്ങി. ഞായറാഴ്ച
വൈകീട്ട് ഫിറോസ്, മക്കളായ അമീൻ മുഹമ്മദ്, അമാൻ മുഹമ്മദ് എന്നിവരൊടൊപ്പം ഗായത്രിപ്പുഴയിലെ തടയണയിലേക്ക് കുളിക്കുന്നതിനിടെ തടയണയുടെ ഓവിൽ അമാൻ മുഹമ്മദ് പെട്ടപ്പോൾ നിതു രക്ഷപ്പെടുത്തി. ഇതിനിടെ
ഓവുകുഴലിലെ ഒഴുക്കിൽപ്പെട്ട് നിതു
തടയണയുടെ മറുശത്തേക്ക്
ഒഴുകിപ്പോയി. ഫിറോസിന്റെയും
മക്കളുടെയും നിലവിളി കേട്ട്
സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി
പുഴയിലിറങ്ങി
കരയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
ബജാജ് ഫിൻസെർവ് മണ്ണാർക്കാട്
ഏരിയ മാനേജരാണ് നിതു. മൃതദേഹം
ആലത്തൂർ താലൂക്ക് ആശുപത്രി
മോർച്ചറിയിൽ.